Friday, December 4, 2009

വിപ്ലവം പ്രേമക്കുഴലിലൂടെ...
അങ്ങനെ പട്ടിയും കഴുതയും തമ്മില്‍ പ്രണയത്തിലായി.
പ്രണയമെന്നു പറഞ്ഞാല്‍ മുഴുത്ത പ്രണയം.
അനുരാഗ ലാവ തിളയ്ക്കുന്ന ,
ആത്മാര്‍പ്പണത്തിന്റെ അഗ്നി ജ്വലിയ്ക്കുന്ന നാളുകളിലൊന്നില്‍
പട്ടി പോസ്റ്റും മൂട്ടില്‍ കാല്‍ പൊക്കി മൂത്രിയ്ക്കുന്നതിനിടയിലാണ്
കഴുത 'അത്' കണ്ടു പിടിച്ചത്.
"യൂ ചീറ്റ്...!!!
നീ സുന്നത്ത് ചെയ്തിരിക്കുന്നു.
അയാം നോട്ട് ഇന്റെറെസ്റ്റ് ഇന്‍ ലവ്ജിഹാദ്.ഗുഡ്ബൈ
"

അങ്ങനെ കഴുതക്കാമം കരഞ്ഞും പട്ടിക്കാമം കുരച്ചും തീര്‍ത്തു എന്ന് കഥാശേഷം.

Monday, November 16, 2009

വെടിയുണ്ടയ്ക്ക് പറയാനുള്ളത്...

അസ്വാതന്ത്ര്യത്തിന്റെ ഗുഹയിലാണ് ഞാന്‍ .
അസംതൃപ്തിയുടെ തുടയിടുക്കിലാണ് ഞാന്‍ .
ആത്മനിന്ദയുടെ അടിവാരത്തിലാണ് ഞാന്‍ .
അതിദാരുണമായ സനാഥത്വത്തിലാണു ഞാന്‍ .

ഒറ്റക്കടിയില് കൊമ്പൊടിയുന്ന കൊതുകാണ് ഞാന്‍
മാംസം തുളയ്ക്കാനെനിക്കറിയാം.
മനസ് തുളയ്ക്കാനാരും പഠിപ്പിച്ചില്ല,
അതെന്റെ തെറ്റല്ല.

രതിമൂര്ച്ചയ്ക്കുള്ള കാത്തിരിപ്പാണ് ഞാനത്രെ...
പറഞ്ഞത് ഞാനല്ലെന്റെ തമ്പ്രാന്‍ ...
ഉദ്ധരിച്ച മനസോടെ
ഉയിര്വട്ടത്തിന്റെ നോവോടെ
ഒരിത്തിരി ഇറച്ചിയുടെ പ്രവേശനകവാടം
ഒരുപാട് നാളായി തിരയുന്നു.

ഒരു വിരല് സ്പര്ശനത്തിനായി കാത്ത്,
ആ ഉത്തേജനത്തില് പിടഞ്ഞ്,
തോക്കിന്കൂടിന്റെ പ്യൂപ്പ പൊളിച്ച്,
ഒറ്റ ശീല്ക്കാരത്തില് സ്വയം മറന്ന്,
ഒരായിരം വട്ടം കറങ്ങിത്തിരിഞ്ഞ്,
മധുരോദാര വിമോചനം വ്യാമോഹിച്ച
എന്റെ പുരുഷത്വം, തുരന്നു കയറിയത്

തലയില് ചെറിയ ഭാണ്ടവും മുലയില് വലിയ വ്രണവുമുള്ള
ശ്രീലങ്കന്‍ തമിഴത്തിയുടെ നരകുമ്മിയ പിടലിയിലേക്ക്... ..

കിടക്കയില് മുള്ളി കൊടുംഭീകരത കാട്ടിയ
ഫലസ്തീനിലെ രണ്ടു വയസു തികയാത്ത ജനനേന്ദ്രിയത്തിലേക്ക്...

മാന്യമാഹാമുംബെയുടെ മഹാസൌധത്തില്‍ നിന്ന്
വയറുംതാങ്ങി ഓടിയ ഒരുത്തിയുടെ നിറഗര്‍ഭത്തിലേക്ക്.

ലോകത്തെ സകല അതിരുകള്ക്കും
അക്കരെയിക്കരെയുള്ള കൃമികീടങ്ങളുടെ അടിവസ്ത്രത്തിലേക്ക്...

ഹോ...!!!

ഉന്നം നിശ്ചയിക്കാന്‍ സ്വയം പ്രാപ്തി നെടുന്നൊരു-
ദിവസം രാവിലെ ,
എന്റെ പിന്ഗാമികള് ഒത്തു ചേരും ....
അന്ന് ഞങ്ങള് പിറകിലേക്ക് പായും
ഉന്നം പിടിച്ചവന്റെ പണ്ടം തുരന്ന്
ഒരു ശ്രീഖസ്ഖലനത്തിന്റെ കരുത്തോടെ ...
അന്നാദ്യമായ്, പണ്ട് തുള വീണ മാംസങ്ങളും
വിമോചനം കാത്ത ഞങ്ങളും ഒരുമിച്ച് ചിരിക്കും...
പക്ഷെ അതെന്നാണ് സാറേ...?
മിണ്ടാതിരിയെടാ.... തിങ്ക് പോസിടീവ്...

(NB:അപ്പോഴേയ്ക്കും ആരോ ട്രിഗര് വലിച്ചു.ചിന്തകള് ഡിഷ്യും......)

പ്രണയത്തെ പ്രണയമാക്കുന്നത്...

രണ്ടു മിസ്കാളുകള്‍ക്കിടയില്‍ പിടയുന്ന
ടെലികോം കമ്പനികളുടെ ആകാംക്ഷയാണ്‌
പ്രണയത്തെ പ്രണയമാക്കുന്നത്...

ഗൂഗിള്‍ ചാറ്റിലെ പച്ച പൊട്ടിനക്കരെയുള്ള ഒരു
ദീര്‍ഘ ചതുരത്തിനുള്ളിലെ വ്യര്‍ത്ഥവ്യയാമങ്ങളാണ്
പ്രണയത്തെ പ്രണയമാക്കുന്നത്...

അക്ഷയ തൃതീയ ദിവസത്തെ ആഭരണപ്പെരുമയ്ക്ക്
ജ്യൂവലറി മുതലാളി മീഡിയയില്‍ കൊടുത്ത വിലയാണ്
പ്രണയത്തെ പ്രണയമാക്കുന്നത്...

ഒടുവില്‍
വാര്‍ത്താ വ്യാപാരികളുടെ കഴുകന്‍ കണ്ണുകള്‍ക്ക്
കുളിരുകോരി അഞ്ചു കോളം എരിവാര്‍ത്തയാകാനുള്ള നിയോഗമാണ്
പ്രണയത്തെ പ്രണയമാക്കുന്നത്...

പക്ഷേ...
മേല്പറഞ്ഞതെല്ലാം മററുള്ളവരുടെ കാര്യം....
എന്റെ പ്രണയം എന്നും പാവനവും പരിശുദ്ധവും....
സത്യം... നിങ്ങളാണെ സത്യം...